സെപ്റ്റംബർ മുതൽ കുവൈത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട സമ്മർ ക്ലബ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം പുനരാരംഭിക്കും

0
20

കുവൈത്ത് സിറ്റി: കുട്ടികളുമായി ബന്ധപ്പെട്ട് സമ്മർ ക്ലബ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം സെപ്റ്റംബർ മുതൽ പുനരാരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്രാം അറിയിച്ചു. കഴിഞ്ഞ ജൂലൈ 25 മുതൽ സമ്മർ ക്ലബ്ബുകൾ അടയ്ക്കാൻ മന്ത്രിസഭ നേരത്തെ ഉത്തരവിറക്കിയിരുന്നു. നഴ്‌സറികളും സമ്മർ ക്ലബ്ബുകളും ഉൾപ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. കാബിനറ്റ് തീരുമാനം രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു, കാരണം കുട്ടികൾ മുഖാന്തരം രോഗവ്യാപനം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ വലുതായിരുന്നു. അവരിൽ കൊറോണ ബാധിക്കുമ്പോൾ, പലരിലും രോഗത്തിൻറെ ലക്ഷണങ്ങൾ വ്യക്തമായി കാണിച്ചേക്കില്ല, അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ചെറിയ തോതിൽ മാത്രമാണ്, അതിനാൽ ചുറ്റുമുള്ളവരിലേക്ക് ഇത് വ്യാപിക്കാൻ കാരണമാകും. ഈ സാഹചര്യം മുൻനിർത്തി ആയിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനമെടുത്തത്. സമ്മർ ക്ലബ്ബുകൾ ഉൾപ്പെടെയുള്ള കുട്ടികൾക്കുള്ള എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞ ഞായറാഴ്ച മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ ജൂലൈ പന്ത്രണ്ടാം തീയതി ചേർന്ന യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.