കുവൈത്ത് സിറ്റി : ഓഗസ്ത് ഒന്നു മുതൽ സ്വദേശികളുടെയും വിദേശികളുടെയും കുവൈത്തിലേക്കുള്ള വരവും ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കുവൈത്തിലേക്ക് വരുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ ഇപ്രകാരം,
1 കുവൈത്തിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച് തിരികെ എത്തുന്നവരുടെ ഇമ്മ്യൂൺ/കുവൈത്ത് മൊബെയിൽ ഐ.ഡി. ആപ്പിൽ നിറം പച്ച ആയിരിക്കണം.
2 കുവൈത്ത് അംഗീകൃത വാക്സിനുകളായ ( ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസനക്ക മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ ) ഇവ ഏതെങ്കിലും ഉപയോഗിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചിരിക്കണം
3 കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്നതിനായി യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
4 മടങ്ങിവരുന്ന പ്രവാസികൾ കൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും വിദഗ്ധസമിതി അംഗീകാരം നൽകുകയും വേണം.
5 രാജ്യത്ത് എത്തിയാൽ വിമാനതാവളത്തിൽ വെച്ച് പി. സി. ആർ. പരിശോധനക്ക് വിധേയരാകേണ്ടതാണു.ഇതിനു ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം.
6 ഇതിനു മുമ്പായി ക്വാറന്റൈൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റെവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണു.
7 Shlonik ആപ്പിലും Kuwait mosafir പ്ലാറ്റ് ഫോമിലും യാത്രക്കാരുടെ വിവരങ്ങൾ റെജിസ്റ്റർ ചെയ്യണം.
ഓഗസ്റ്റ് ഒന്ന് മുതൽ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ട് സാധുവായ താമസരേഖയുള്ള എല്ലാവർക്കും രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാം. അതോടൊപ്പം യാത്ര ചെയ്യുന്നതിന് മുൻപായി ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കേറ്റ് വിദഗ്ധ സമിതി അംഗീകാരം ലഭിക്കണം അതിനുശേഷം മാത്രമേ കുവൈത്തിലേക്ക് മടങ്ങിവരാൻ സാധിക്കുകയുള്ളൂ.