കുവൈത്ത് സിറ്റി: കുവൈത്തിൽ ബംഗ്ലാദേശ് എംപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ കാസേഷൻ പ്രോസിക്യൂഷൻ പാനൽ തള്ളിയേക്കും. വരും ദിവസങ്ങളിൽ കോർട്ട് ഓഫ് കാസേഷൻ ഇക്കാര്യം പരിഗണിക്കുന്നതായിരിക്കും. ആഭ്യന്തര മന്ത്രാലയത്തിലെയും മാനവവിഭവശേഷി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും മുൻ എംപിയും കേസിൽ കൂട്ടുപ്രതികൾ ആണ്.
കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ സംശയലേശമന്യെ തെളിഞ്ഞതിനാൽ ക്രിമിനൽ കോടതി പാം മുൻ ഉദ്യോഗസ്ഥൻ ഹസ്സൻ അൽ ഖിദർ, മുൻ എംപി സലാ ഖുർഷിദ്,മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഓഫ് സിറ്റിസൺഷിപ്പ് ആൻഡ് പാസ്‌പോർട്ട് അഫയേഴ്സ് ഷെയ്ഖ് മസൻ അൽ ജറ എന്നിവർക്ക് ഏഴ് വർഷം കഠിന തടവിന് വിധിച്ചിരുന്നു