പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചുു

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവില്‍ 87.94 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 85.13 ശതമാനമായിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലുമാണ്. 48383 പേരാണ് ഇത്തവണ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 18510 പേര്‍ക്കായിരുന്നു എ പ്ലസ്. പുനർമൂല്യനിർണയത്തിനും സേ പരീക്ഷക്കും ഈ മാസം 31 വരെ അപേക്ഷിക്കാം.

സേ പരീക്ഷ ആഗസ്റ്റ് 11 മുതല്‍ നടത്തും. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 47721 പേര്‍ ഓപ്പൺ സ്‌കൂളില്‍ പരീക്ഷ എഴുതിയപ്പോള്‍ 25292 പേർ വിജയിച്ചു. 53 ശതമാനമാണ് ഓപ്പൺ സ്‌കൂളിന്‍റെ വിജയം.

പരീക്ഷാ ഫലം അറിയുന്നതിന് http://keralaresults.nic.in https://www.prd.kerala.gov.in