KIA യിലെത്തിയ ശേഷം നടത്തുന്ന പിസിആർ പരിശോധനയ്ക്ക് യാത്രക്കാരിൽ നിന്നും ഫീസ് ഈടാക്കില്ല

0
31

കുവൈത്ത് സിറ്റി: വിദേശങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ പരിശോധനയ്ക്ക് ഏർപ്പെടുത്തിയിരുന്നു ഫീസ് പിൻവലിച്ചു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവർ പിസിആർ പരിശോധന നടത്തുന്നതിനായി മുസാഫർ ആപ്പ് വഴി 20 ദിനാർ അടക്കണമായിരുന്നു.

ബസ് മിഷൻ പൂർത്തീകരിച്ച ഉച്ച പ്രവാസികൾക്ക് മാത്രമാണ് നിലവിൽ കുവൈറ്റിലേക്ക് പ്രവേശന അനുമതിയുള്ളത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം നടത്തുന്ന പിസിആർ പരിശോധനയ്ക്കുശേഷം ഏഴുദിവസത്തെ ഹോം ക്വാറൻ്റ്റയിനും അനുഷ്ഠിക്കണം. ഇക്കാലയളവിൽ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ 7 ദിവസത്തിനു മുൻപ് തന്നെ ക്വാറൻ്റ്റയിൻ അവസാനിപ്പിക്കാം.