കുവൈത്ത് സിറ്റി വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂആർ കോർഡിലെ സാങ്കേതിക തടസ്സങ്ങണ പിരഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം വ്യൽക്തമാക്കി. വൈകാതെ തന്നെ പ്രശ്നങ്ങൻ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത് . ഓഗസ്റ്റ് ഒന്നുമുതല് പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരികെ വരാമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കുവൈത്ത് സർക്കാരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് ബൂക്ക് ചെയ്യേണ്ടതുള്ളൂ എന്ന് അംബാസിഡർ ആവർത്തിച്ച് വ്യക്തമാക്കി .
Home Middle East Kuwait വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ സാങ്കേതിക പ്രശ്നം; പരിഹാരത്തിനായി കേന്ദ്രസർക്കാരുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നതായി അംബാസിഡർ