കുവൈത്ത് സിറ്റി കുവൈത്തില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട നിര്‍ധനരായ പ്രവാസികളുടെ ആശ്രിതര്‍ക്ക് സഹായ ധനം പ്രഖ്യപിച്ച് ഇന്ത്യന്‍ എംബസി. ഒരു ലക്ഷം രൂപയാണ് നല്‍കുക. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് 120 ദിനാറില്‍ കുറവ് ശമ്പളമുള്ളവരുടെ ആശ്രിതര്‍ക്കാണ് സഹായം നല്‍കുക. വൈകീട്ട് നടന്ന ഓപ്പണ്‍ ഹൗസിലാണ് അംബാസിഡര്‍ സിബി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ധനസമാഹരണാർത്ഥം വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം തേടും
Home Middle East Kuwait കോവിഡുമൂലം ജീവന്‍ നഷ്ടപ്പെട്ട നിര്‍ധനരായ പ്രവാസികളുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ എംബസി