കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി
അലി സുലൈമാൻ അൽ സയീദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.