വാക്സിനെടുക്കുന്നതിൽ ഇളവുള്ള പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി ഇല്ല

0
37

കുവൈത്ത് സിറ്റി: ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളിൽപ്പെട്ട പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കില്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കേണ്ട എന്നിരിക്കെ, കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ച മാതാപിതാക്കൾക്ക് ഒപ്പം വരുന്ന കുട്ടിയ്ക്ക് മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
കുവൈത്തിലേക്ക് തിരിച്ചുവരുന്ന സ്വദേശികൾക്കും പ്രവാസികൾക്കുമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

അതോടൊപ്പം കുവൈത്തിലേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് 10,000 ആയി ഉയർത്തണമെന്ന ആവശ്യം ഡിജിസിഎ ഉന്നയിച്ചിരുന്നു.ഇതിന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5000 മാത്രമാണ്, ഈ ക്വാട്ട വർദ്ധിപ്പിച്ചു എങ്കിൽ മാത്രമേ വിമാന ടിക്കറ്റ് നിരക്കിൽ ഉണ്ടായ വർദ്ധനവ് കുറയാൻ സാധ്യതയുള്ളൂ. ഇത് പരിഗണിച്ചു കൂടിയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഡിജിസിഎ ഉന്നയിച്ചത്.