കാലാവസ്ഥാ വ്യതിയാനം മൂലം ഒമാനിൽ ചുഴലിക്കാറ്റുകൾ കൂടുതലായി അനുഭവപ്പെടും

0
26

ഒമാനിൽ കാ​ലാ​വ​സ്​​ഥാ​ വ്യതിയാനം ​മൂ​ലം കൂ​ടു​ത​ൽ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ളളതായി മുന്നറിയിപ്പ്. ആഗോള താപനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രി​സ്​​ഥി​തി പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ഡോ. ​യാ​സീ​ൻ അ​ൽ ഷ​റാ​ബിയാണ് ഇക്കാര്യം അറിയിച്ചത് . താ​പ​നി​ല ഉ​യ​രു​ന്ന​തി​നും വാ​ർ​ഷി​ക മ​ഴ​യു​ടെ അ​ള​വ്​ കു​റ​യു​ന്ന​തി​നും ചൂ​ട്​ ത​രം​ഗ​ങ്ങ​ൾ (ഹീ​റ്റ്​ വേ​വ്) വ​ർ​ധി​ക്കു​ന്ന​തി​നു​മെ​ല്ലാം കാ​ര​ണം കാ​ലാ​വ​സ്​​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടി