ഇന്ത്യയിൽനിന്നുള്ള പ്രവാസികൾക്ക് ട്രാൻസിറ്റ് രാജ്യം വഴി കുവൈത്തിലേക്ക് പ്രവേശിക്കാം

0
22

കുവൈത്ത്‌ സിറ്റി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് ഒന്നു മുതൽ മൂന്നാമതൊരു രാജ്യം വഴി ട്രാൻസിറ്റായി കുവൈത്തിലേക്ക് പ്രവേശിക്കാമെന്ന് കുവൈത്ത്‌ വിമാനതാവളം ഡയരകറ്റർ യൂസുഫ്‌ അൽ ഫൗസാൻ വ്യക്തമാക്കി. അതേസമയം, ട്രാൻസിസ്റ്റ്‌ രാജ്യത്ത്‌ നേരത്തെ ഉണ്ടായിരുന്ന പോലെ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസിനു വിലക്ക്‌ നിലനിലനിൽക്കുന്ന സാഹചര്യത്തിലാണു ഇന്ത്യക്കാർക്ക്‌ മൂന്നാമതൊരു രാജ്യം വഴി പ്രവേശന അനുമതി നൽകുന്നത്‌. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിത്.

കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ നേരത്തെ നിഷ്കർഷിച്ചിട്ടുള്ള യാത്ര നിബന്ധനകളെല്ലാം പൂർത്തിയാക്കിയ പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കേറ്റിന് സങ്കേതിക സമിതിയിൽ നിന്ന് അംഗീകാരം ലഭിക്കുന്നതോടെ കുവൈത്തിലേക്ക് മടങ്ങിയെത്താൻ തടസ്സങ്ങളില്ല എന്ന് സാരം. ഓഗസ്ത്‌ ഒന്ന് മുതൽ സാധുവായ താമസരേഖയുള്ള എല്ലാവര്ക്കും യാത്രാ നിബന്ധനകൾ പൂർത്തിയാക്കി കുവൈത്തുമായി വിമാന സർവ്വീസുള്ള മറ്റൊരു രാജ്യം വഴി അവിടെ ക്വാറന്റൈനിൽ കഴിയാതെ തന്നെ കുവൈത്തിലേക്കുള്ള പ്രവേശനം സാധ്യമാകും.