കുവൈത്തിലെ ജാബർ ഹോസ്പിറ്റലിലെ വാക്സിനേഷൻ കാമ്പയിൻ ആശുപത്രി ജീവനക്കാർക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും മാത്രം

0
25

കുവൈത്ത് സിറ്റി : കുവൈത്തിലെ ജാബർ അൽ അഹ്മദ് അൽ-സബാഹ് ഹോസ്പിറ്റലിൽ നിലവിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ കാമ്പയിൻ ആശുപത്രി ജീവനക്കാർക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ ആർക്കും ആശുപത്രിയിൽ വാക്സിനേഷൻ നൽകുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഇതിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന അതിനിടയിലാണ് വിഷയത്തിൽ വിശദീകരണവുമായി മന്ത്രാലയം രംഗത്ത് വന്നത് .