കേരളത്തിൽ നിന്ന് വരുന്ന വാക്സിൻ എടുത്ത യാത്രക്കാർക്കും ആർ ടി പി സി ആർ ഫലം നിർബന്ധമാക്കി കർണാടകം

0
28

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് മുതൽ കേരളത്തിൽ നിന്നു വരുന്നവർക്ക് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നടപ്പിലാക്കി കർണാടകം.അതിർത്തികളിൽ കർണാടകം പരിശോധന ശക്തമാക്കി . കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്സീൻ എടുത്തവർക്കും ആർടി പിസിആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. കേരളത്തിൽ കൊവിഡ് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കർണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേയ്ക്കുള്ള ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. അതോടൊപ്പം റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പരിശോധനയുണ്ടാകും. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്‍റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.