പ്രവാസികളുടെ മടക്കം; ആദ്യ ദിനമെത്തിയത് 51 വിമാനങ്ങൾ, ഏറ്റവും കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയത് തുർക്കിയിൽ നിന്ന്

0
14

കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകരിച്ച യാത്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദേശങ്ങളിൽ നിന്ന് പ്രവാസികൾ ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് മടങ്ങിയെത്തി തുടങ്ങി. ഓഗസ്റ്റ് 1, പ്രവാസികൾക്ക് യാത്രാനിരോധനം അവസാനിപ്പിച്ച ആദ്യ ദിവസം
ടർക്കി, ദോഹ, ദുബായ്, ബെയ്റൂട്ട്, ലണ്ടൻ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് കൂടുതലായും കുവൈറ്റിലേക്ക് എത്തിയത് . ആകെ 51 ഇൻകമിംഗ് ഫ്ലൈറ്റുകളാണ് കുവൈത്ത് ഇൻറർനാഷണൽ എയർപോർട്ടിലേക്ക് എത്തിയത്. അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5000 തന്നെയാണ്, ഇത് 10,000 ആയി ഉയർത്തണമെന്ന ആവശ്യം എയർപോർട്ട് അധികൃതർ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.

ഇന്നലെ എത്തിയ വിമാനങ്ങളിൽ ഏറ്റവുമധികം സർവീസുകൾ വന്നത് തുർക്കിയിൽ എന്നാണ്, 13 വിമാനങ്ങൾ. ദോഹ 7 ഫ്ലൈറ്റുകളും, ദുബായ് 5 ഫ്ലൈറ്റുകളും, ലണ്ടൻ, ബെയ്റൂട്ട്, ബഹ്റൈൻ, ജോർദാൻ എന്നിങ്ങനെ രണ്ട് ഫ്ലൈറ്റുകളുമാണ് ആദ്യദിനം കുവൈത്തിലേക്ക് പറന്നെത്തിയത്. അംഗീകൃത വാക്സിനേഷൻ ഡോസുകൾ ലഭിച്ചിട്ടും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പ്രവാസികളെ എയർപോർട്ടിൽ തടഞ്ഞിട്ടുണ്ട്, ലണ്ടനിൽ നിന്ന് വന്ന ചില പ്രവാസികൾക്കാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നത്. രാജ്യത്തേക്ക് വരുന്നതിനു മുമ്പായി വെബ്സൈറ്റിൽ വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ അപ്‌ലോഡ് ചെയ്യുകയും ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ഇതിന് അംഗീകാരം നൽകുകയും വേണം, എന്നാൽ മാത്രമേ കുവൈത്തിലേക്ക് തിരിച്ചുവരുന്ന അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയുള്ളൂ. ഇത് കൃത്യമായി ആയി പാലിക്കാത്തവരെയാണ് വിമാനത്താവളത്തിൽ തടഞ്ഞത് എന്ന് അധികൃതർ വ്യക്തമാക്കി.