പ്രതിദിനം ഒരു ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യം പൂർത്തീകരിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം

0
23

കുവൈത്ത് സിറ്റി: സാമൂഹിക പ്രതിരോധശേഷി എന്ന ലക്ഷ്യത്തിലേക്ക് കുവൈത്ത് വൈകാതെ തന്നെ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മന്ത്രാലയം അധികൃതർ പങ്കുവയ്ക്കുന്നത്. രാജ്യത്തെ വാക്സിനേഷൻ സെൻററുകളിലെ വാക്സിനേഷൻ നിരക്ക് ഉയർത്തി പ്രതിദിനം ഒരു ലക്ഷം പേർക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ആയതായി മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാങ്കേതികമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കുന്നതിനായി മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സദാ സന്നദ്ധരാണെന്നും അധികൃതർ വ്യക്തമാക്കി. ഫൈസർ ഓക്സ്ഫോർഡ് വാക്സിനുകൾ സമയബന്ധിതമായി രാജ്യത്തേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുന്നതിനും, അതോടൊപ്പം ‘ജോൺസൺ & ജോൺസൺ ആൻഡ് മോഡേണ’ വാക്സിനുകളുടെ വരവ് വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളുന്നതായും അറിയിച്ചു.