കുവൈത്തിലെ മത്സ്യമാർക്കറ്റ്കളിൽ താരമായി വെള്ള ചെമ്മീനുകൾ എത്തിത്തുടങ്ങി

0
16

കുവൈത്ത് സിറ്റി: മത്സ്യ പ്രേമികൾക്കായി വെള്ള ചെമ്മീനുകളുമായാണ് കുവൈത്തിലെ മത്സ്യവിപണികൾ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായിരിക്കുന്നത്. ഓഗസ്റ്റ് തുടക്കത്തിൽ നിരവധി സ്റ്റാളുകൾ ഒഴിപ്പിച്ചിട്ടും, മത്സ്യബന്ധനത്തിന് അനുമതി നൽകിയ ആദ്യ ദിവസങ്ങളിൽ മാർക്കറ്റുകളിൽ മിക്കസ്റ്റോളുകളിലും ചെമ്മീനുകൾ ലഭിച്ചുതുടങ്ങി. ഫഹാഹീൽ, ഷാർക്ക് മാർക്കറ്റുകളിലെ ആദ്യ ദിവസം 100 മുതൽ 120 കുട്ട ചെമ്മീനുകളാണെത്തിയത്, കുട്ടയ്ക്ക് ഒന്നിന് 45 മുതൽ 60 ദിനാർ വരെയാണ് വില. വരുംനാളുകളിൽ മത്സ്യവിപണികളിൽ ലേലം പുനരാരംഭിക്കുകയും, അടച്ചിട്ട സ്റ്റാളുകൾ വീണ്ടും തുറക്കുകയും മത്സ്യബന്ധന തൊഴിലാളികൾ തിരികെ എത്തുകയും ചെയ്യുന്നതോടെ മത്സ്യവിപണി പണി വീണ്ടും സജീവമാകുമെന്ന് മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു.