കുവൈത്ത് സിറ്റി: കുവൈറ്റിൽ 60 വയസ്സ് മുതൽ പ്രായമുള്ളവരും ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ റെസിഡൻസി പുതുക്കേണ്ട എന്ന മുൻ ഉത്തരവിൽ വരുത്തിയ പുതിയ ഭേദഗതി വരുംദിവസങ്ങളിൽ തന്നെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് ഇത് പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് മാനവവിഭവശേഷി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസ്തുത വിഭാഗത്തിൽപെടുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് 2000 ദിനാർ വാർഷിക ഫീസും, ഹെൽത്ത് ഇൻഷുറൻസും ഏർപ്പെടുത്തണമെന്നാണ് PAM കൊണ്ടുവന്നിരിക്കുന്ന ഭേദഗതി. തീരുമാനം തീർത്തും മനുഷ്യത്വരഹിതമാണ് എന്ന ആരോപണം നിരവധി പാർലമെൻറ് അംഗങ്ങളും കുവൈത്ത് സൊസൈറ്റി ഓഫ് ഹ്യൂമൻ റൈറ്റ്സും ഉന്നയിച്ചിരുന്നു. തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്ന ഈ തൊഴിലാളികൾക്ക് 2000 ദിനാർ വാർഷിക ഫീസ് നൽകാൻ എങ്ങനെ സാധിക്കും എന്ന ചോദ്യമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്. ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളെ റെസിഡൻസി പുതുക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ഉള്ളതാണ് തീരുമാനമെന്നും ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല കോണുകളിൽനിന്നും വിമർശനങ്ങളും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇതിൽ സർക്കാർ പുനർവിചിന്തനം നടത്തിയേക്കും എന്ന പ്രതീക്ഷ ചിലരിലെങ്കിലും ഉണ്ടായിരുന്നു. അതാണ് ഇതോടെ ഇല്ലാതിരിക്കുന്നത്. നിയമഭേദഗതി സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രസ്തുത വിഭാഗത്തിൽപെടുന്ന പ്രവാസികൾക്ക് റെസിഡൻസി പുതുക്കുന്നതിന് 2000 ദിനാർ വാർഷിക ഫീസായി നൽകേണ്ടി വരും.
Home Middle East Kuwait 60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; പുതിയ ഭേദഗതി വൈകാതെതന്നെ ഔദ്യോഗിക ഗസറ്റിൽ പബ്ലിഷ് ചെയ്യും,...