കുവൈത്തിൽ വീണ്ടും ഭൂചലനം

0
28

കുവൈത്ത് സിറ്റി ​ : കുവൈത്തിൽ വീണ്ടും ഭൂചലനം,തിങ്കളാഴ്​ച രാവിലെ 11.32നാണ്​ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കുവൈത്ത്​ സിറ്റി, അഹ്​മദി, വഫ്ര, റിഗ്ഗഇ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത്​ ഇടക്കിടെ നേരിയ ഭൂചലനം ഉണ്ടാകാറുണ്ട്​. കഴിഞ്ഞ മാസം പതിനെട്ടാം തീയതി യും കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു