പുതിയ പേയ്മെന്റ് സംവിധാനമായ ഇ-റൂപ്പി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. ക്ഷേമ സേവനങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഇ-റുപ്പി പണരഹിത – സമ്പർക്കരഹിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്.ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് അധിഷ്ഠിത ഇ-വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക.
മുംബൈയിലെ ഒരു കോവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഇ-റുപ്പി ആദ്യമായി തത്സമയം പ്രവർത്തിപ്പിച്ചത്.
ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ ബന്ധപ്പിക്കാൻ സഹായിക്കും.
ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ ബന്ധപ്പിക്കാൻ സഹായിക്കും