കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്ന് വരുന്നത് പ്രതീക്ഷയോടെ വാർത്തകളാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ കോവിഡ് സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8.4 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു . കോവിഡ് ബാധിത കേസുകൾ 28.3 ശതമാനം കുറഞ്ഞു, ആക്ടിവ് കേസുകളുടെ എണ്ണവും 25.5 ശതമാനമായി കുറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് നൽകിയ വിവരങ്ങൾ അനുസരിച്ച് രാജ്യത്ത് കോവിഡ് വാർഡുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 18.4 ശതമാനം കുറവു വന്നു. കോവിഡ് -19 വാർഡുകളിൽ നിലവിൽ 908 രോഗികളാണ് ചികിത്സയിലുള്ളത്, ഒരാഴ്ച മുമ്പ് ഇത് 1,097 രോഗികൾ ആയിരുന്നു
-
.