കുവൈത്ത് സിറ്റി: കുവൈത്തിൽ ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഓഗസ്റ്റ് എട്ടിന് വിശ്രമ ദിനമായും ഓഗസ്റ്റ് ഒമ്പതിന് പൊതു അവധിയായും മന്ത്രിസഭ പ്രഖ്യാപിച്ചു. വാരാന്ത്യ അവധി വെള്ളി, ശനി ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി ലഭിക്കും. ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിദിനം പുനരാരംഭിക്കും.