കുവൈത്ത് സിറ്റി :കുവൈത്തിൽ കൊറോണ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരുടെ എണ്ണം രണ്ടര ദശലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രി ഡോ. ശൈഖ് ബേസിൽ അൽ-സബാഹ് അറിയിച്ചു. രാജ്യത്തെ കോവിഡ് അണുബാധ നിരക്കും മരണങ്ങളുടെയും എണ്ണം കുറയുന്നത് രാജ്യത്തെ പകർച്ചവ്യാധി സാഹചര്യങ്ങൾ മെച്ചപ്പെട്ട വരുന്നതിൻ്റെയും രാജ്യം സ്ഥിരത കൈവരിക്കുന്നതിൻ്റെയും നിർസാക്ഷ്യം ആണെന്ന് മന്ത്രി ഡോ. ഷെയ്ഖ് ബേസിൽ അൽ സബാഹ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. രോഗം ജീവിതമാകുന്നവരുടെ നിരക്ക് 96%ൽ കൂടുതലായതായും അദ്ദേഹം പറഞ്ഞു.