കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല

0
16

കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകരിച്ച ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വിദേശികൾക്ക് കുവൈത്തിലേക്ക് തിരിച്ചെത്താം എന്ന മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കാനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടും ഓഗസ്റ്റ് 1 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഇല്ലാത്തതായി KIA ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂലൈ മാസം എയർപോർട്ടിൽ ഉണ്ടാകുന്നതിനു സമാനമായ യാത്രക്കാർ മാത്രമാണ് നിലവിലുള്ളത് .

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ സഞ്ചാരം നിയന്ത്രിക്കാൻ തയ്യാറാക്കിയ ഒരു ലോജിസ്റ്റിക് പ്ലാൻ അനുസരിച്ച്
സിവിൽ ഏവിയേഷൻ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ, കസ്റ്റംസ് അധികാരികൾ, ഗ്രൗണ്ട് സർവീസ് കമ്പനികൾ എന്നിവയുൾപ്പെടെ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജൻസികൾ യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതു മുതൽ പുറത്തു കടക്കുന്നതുവരെ നിയന്ത്രിക്കുന്നതിനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുവൈത്തിലേക്ക് സ്വീകരിക്കാനും പൂർണ്ണമായും തയ്യാറാണ് ഇന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഫ്ലൈറ്റ് ഷെഡ്യൂളുകളിലും ഫ്ലൈറ്റുകളുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ല,