ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ആഗസ്റ്റ് 5 മുതൽ നിബന്ധനകൾക്ക് വിധേയമായി യുഎഇയിലേക്ക് പ്രവേശിക്കാം

0
15

അബുദാബി: പ്രവാസികൾക്ക് പ്രതീക്ഷ നൽകി UAEയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുൾപ്പെടെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 6 രാജ്യങ്ങളിൽനിന്ന് അംഗീകൃത വാക്സിനേഷൻ പൂർത്തീകരിച്ച സാധുതയുള്ള റസിഡൻസി ഉള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 5 മുതൽ ഇവർക്ക് യുഎഇയിലേക്ക് മടങ്ങിവരാം.

കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച 14 ദിവസം പൂർത്തിയാക്കിയ ശേഷം ആയിരിക്കണം മടങ്ങിവരവ്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇളവുകൾ ബാധകമാവുക. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) ഇളവുകൾ പ്രഖ്യാപിച്ചത്.

കൂടാതെ, താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്ന വാക്സിനേഷൻ സ്വീകരിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്ത യാത്രക്കാർക്ക് ആഗസ്റ്റ് 5 മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്:

-യുഎഇയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ. ഇതിൽ ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്നു

– വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നവർ: സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ തൊഴിലെടുക്കുന്നവർ

– രാജ്യത്തെ വിദ്യാർത്ഥികൾ

– സാധുവായ റസിഡൻസി കൈവശമുള്ള മാനുഷിക പരിഗണന അർഹിക്കുന്ന കേസുകൾ

– ഫെഡറൽ, ലോക്കൽ ഗവൺമെന്റ് ഏജൻസികളിൽ ജോലി ചെയ്യുന്നവർ