കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ നോർക്കാ പ്രതിനിധികളുമായി വർച്വൽ മീറ്റിംഗ് നടത്തി

0
30

കുവൈത്ത് സിറ്റി: ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി എംബസികളുടെ ബന്ധം മെച്ചപ്പെടുത്തുക എന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ പുതിയ നയത്തിൻ്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡർ സിബി ജോർജും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കേരളത്തിലെ നോര്‍ക്ക പ്രതിനിധികളുമായി വെര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. നോര്‍ക്ക & ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, നോര്‍ക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.


കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി എംബസി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ സ്ഥാനപതി വിശദീകരിച്ചു. ഓപ്പണ്‍ ഹൗസ് യോഗങ്ങള്‍, രജിസ്‌ട്രേഷന്‍ ഡ്രൈവുകള്‍, കോണ്‍സുലര്‍ സര്‍വീസ് ഫീഡ്ബാക്ക് മെക്കാനിസം, ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് അടുത്തിടെ ധാരണാപത്രം ഒപ്പുവച്ചത്, കേരളത്തിലുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, ബിസിനസ്, ഇന്‍വെസ്റ്റ്‌മെന്റ്, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.കുവൈറ്റിലെ കേരളത്തില്‍ നിന്നുള്ള പ്രവാസികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെക്കുറിച്ചും, നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് മായി ബന്ധപ്പെട്ട ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവച്ച കരാർ സംബന്ധിചയ്യും വിശദമായി ചര്‍ച്ച ചെയ്തു.

കേരളത്തിൽ കുടുങ്ങിയ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവരുടെ ക്ഷേമ കാര്യങ്ങളും, ബിസിനസ്സ്, നിക്ഷേപം, ടൂറിസം, സാംസ്കാരിക പ്രോത്സാഹന ശ്രമങ്ങൾ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും എടുത്തുപറഞ്ഞു.
നോര്‍ക്കയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇളങ്കോവനും വിശദീകരിച്ചു.
വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്കും യോഗം പ്രാധാന്യം നല്‍കി.കുവൈറ്റിൽ വിവിധ മത്സര പരീക്ഷകൾ നടത്താനുള്ള സാധ്യത ഉൾപ്പെടെ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ച ചെയ്തു.