തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും.വിഷയത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നത് പ്രത്യേക താൽപര്യങ്ങൾ ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു
ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചതെന്നും . അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു