എത്യോപ്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് വൈകാതെ ആരംഭിക്കും

0
22

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ എത്യോപ്യയിൽ നിന്നും ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നതിനായി നടപടികൾ പുരോഗമിക്കുന്നു.
രാജ്യത്തെ ഗാർഹികത്തൊഴിലാളികളുടെ സാഹചര്യങ്ങൾ പഠിക്കാനുള്ള സന്നദ്ധ സമിതിയുടെ തലവൻ ബസ്സാം അൽ-ഷമാരിയാണ് ഇക്കാര്യം അറിയിച്ചത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് സംബന്ധിച്ച് എത്യോപ്യയും കുവൈത്തും തമ്മിൽ ധാരണപത്രം തയ്യാറാക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.കുവൈത്തും എത്യോപ്യയും തമ്മിലുള്ള ധാരണാപത്രം വളരെ വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ, രാജ്യത്തെ പല പ്രാദേശിക ഓഫീസുകളും ആഡിസ് അബാബയിലെ റിക്രൂട്ട്മെൻറ് ഓഫീസുകളുമായി ചേർന്ന് പ്രാരംഭ റിക്രൂട്ട്മെന്റ് കരാറുകൾ തയ്യാറാക്കുന്നതായും അദ്ദേഹം പറഞ്ഞു .