കുവൈത്തിലേക്ക് മടങ്ങി വരുന്നതിനുള്ള വാക്സിനേഷൻ രേഖ പരിശോധിച്ച് അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി

0
24

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച രേഖകൾ ഔദ്യോഗിക വെബ്സൈറ്റിൽ നൽകി അനുമതി ലഭിച്ച ശേഷം മാത്രമേ മടങ്ങിവരാനാകൂ എന്നിരിക്കെ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്ന പ്രക്രിയ
സാവധാനമാണ് പുരോഗമിക്കുന്നത് എന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളിൽ നിന്നായി ധാരാളം രേഖകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം രൂപീകരിച്ചിട്ടുള്ള സാങ്കേതിക കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഓരോ രേഖകൾക്കും അനുമതി നൽകാൻ സാധിക്കുകയുള്ളൂ ആയതിനാലാണ് കാലതാമസം നേരിടുന്നത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരത്തിനായി അപേക്ഷിക്കുന്നവർ ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ സർട്ടിഫിക്കറ്റുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടും, ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അതിന്റെ ഫലമായി മടങ്ങിവരുന്നതിന് എടുത്ത ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി പലരും പരാതി ഉന്നയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ മന്ത്രാലയം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകും എന്ന പ്രതീക്ഷയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിനൊപ്പം മടങ്ങിവരാൻ ടിക്കറ്റ് എടുത്ത് കാത്തിരുന്നവർക്കാണ് തിരിച്ചടിയായത്.