41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്സിൽ മെഡൽ ചരിത്രം സൃഷ്ടിടിച്ച് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്ര മെഡൽ നേടിയത്. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
ഇന്ത്യക്കായി സിമ്രൻജീത് സിങ് രണ്ടു ഗോളുകൾ നേടി. ഹാർദിക് സിങ്, രുപീന്ദർപാൽ സിങ്, ഹർമൻപ്രീത് സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. ജർമനിക്ക് വേണ്ടി തിമൂർ ഒറുസ് രണ്ട് ഗോളുകൾ നേടി.