ഈവർഷമോ അടുത്ത വർഷം മുതലോ കുവൈത്തിൽ മൂല്യവർദ്ധിത നികുതി നടപ്പാക്കും

0
27

കുവൈത്ത് സിറ്റി: കുവൈത്ത് ഈ വർഷമോ അടുത്ത വർഷമാധ്യമോ മൂല്യവർദ്ധിത നികുതി (വാറ്റ്) രാജ്യത്ത് നടപ്പാക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.2021 -ൽ കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ 2.4 ശതമാനം വർദ്ധിക്കുമെന്ന് അടുത്ത രണ്ട് വർഷങ്ങളിൽ പ്രതീക്ഷിക്കുന്നത് 3.2 ശതമാനം വളർച്ചയാണെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പ്രവചിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, എണ്ണ കയറ്റുമതിയും പ്രാദേശിക വാതക ഉപഭോഗവും കുവൈത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായി തുടരും, കാരണം രാജ്യം ഇപ്പോഴും എണ്ണയെ പ്രധാന വരുമാന സ്രോതസ്സായി ആശ്രയിക്കുന്നു. അന്താരാഷ്ട്ര സാമ്പത്തിക വീണ്ടെടുപ്പിന്റെയും എണ്ണയുടെ ഡിമാൻഡിലെ വർദ്ധനവിന്റെയും അടിസ്ഥാനത്തിൽ ജിസിസി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം വീണ്ടെടുക്കാൻ തുടങ്ങുമെന്നാണ് ലോക ബാങ്ക് പ്രവചിക്കുന്നത്.

റിപ്പോർട്ടിലെ മറ്റ് വിശദാംശങ്ങൾ

-സിപിഐ പണപ്പെരുപ്പ നിരക്ക് ശരാശരി 2021 ൽ 2.0, 2022 ൽ 2.3, 2023 ൽ 2.5

– സർക്കാർ വരുമാനം, ജിഡിപി ശതമാനം: 2021 ൽ 29.8, 2022 ൽ 31.7, 2023 ൽ 42.1

– സർക്കാർ ചെലവുകൾ, ജിഡിപി ശതമാനം: 2021 ൽ 52.5, 2022 ൽ 51.0, 2023 ൽ 50.4

– ഫിസ്ക്കൽ ബാലൻസ്, ജിഡിപി ശതമാനം: 2021 ൽ -22.6, 2022 ൽ -19.3, 2023 ൽ -8.3

– പൊതു കടം, ജിഡിപി ശതമാനം: 2021 ൽ 13.7, 2022 ൽ 27.3, 2023 ൽ 44.1