അൽ-ഖഫ്ജി മേഖലയിൽ നിന്നുള്ള എണ്ണ ഘനനം വർധിപ്പിക്കാൻ കുവൈത്ത്-സൗദി ധാരണ

0
26

കുവൈത്ത് സിറ്റി: അൽ-ഖഫ്ജി സംയുക്ത മേഖലയിൽ നിന്നുള്ള എണ്ണ ഉത്ഘനനം പരമാവധി വർദ്ധിപ്പിച്ച് സഹകരണം മെച്ചപ്പെടുത്തുന്നതിന് കുറിച്ച് കുവൈറ്റ്-ഗൾഫ് ഓയിൽ കമ്പനി (കെജിഒസി), അരാംകോ ഗൾഫ് ഓപ്പറേഷൻസ് കമ്പനി (എജിഒസി) പ്രതിനിധികളും തമ്മിൽ ചർച്ച ചെയ്തു. കമ്പനി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇമാദ് സുൽത്താനും എജിഒസിയുടെ ചീഫ് മാനേജരും അൽ-ഖഫ്ജിയിലെ ഓപ്പറേഷൻ കമ്മിറ്റി തലവനുമായ അലി അൽ-അജ്മിയും തമ്മിൽ ചർച്ചകൾ നടന്നതായി കെജിഒസി വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.