രണ്ടര കിലോ മരിജുവാനയുമായി സ്വദേശികൾ അറസ്റ്റിൽ

0
28

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും മയക്കുമരുന്നു വേട്ട, രണ്ടര കിലോ മരിജുവാന യുമായി രണ്ട് കുവൈത്ത് സ്വദേശികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും കുറച്ചുനാളുകളായി അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തിയതിൽ നിന്നാണ് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെടുത്തത്.