കൊച്ചി: കോതമംഗലത്ത് ഡെൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ രഖിലിന് നല്‍കിയ ആള്‍ പിടിയില്‍. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത് ,ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ്പിസ്റ്റള്‍ നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.
പോലീസ് പിടികൂടാൻ എത്തിയതിനെ തുടർന്ന് സോനുവും സംഘവും പ്രതിരോധിച്ചു,പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സോനുവിന്റെ സംഘം സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം . സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പിന്നീട് ഹാജരാക്കി.
പ്രണയം നിലച്ചതിനെ തുടർന്നുണ്ടായ പകയാണ് രഖിലിനെ മാനസയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിൻറെ നിഗമനം.പ്രതി രഖില്‍ മാനസ താമസിക്കുന്ന സ്ഥലത്തെത്തി വെടിവെച്ച് കൊലപ്പെടുത്തിയ നടത്തിയ ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു