കുവൈത്തിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മണിക്കൂറില്‍ 50 കി.മീയില്‍ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷകന്‍ ജമാല്‍ അല്‍ ഇബ്രാഹിം അറിയിച്ചു. ചില പ്രദേശങ്ങളില്‍ കനത്ത മഴയും, മറ്റിടങ്ങളില്‍ നേരിയ തോതിലും മഴയുണ്ടാകാമെന്നും
തീരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.