പക്ഷിപ്പനി; ടോംഗോ,ഘാന എന്നിവിടങ്ങളിൽനിന്ന് മുട്ടയും മാംസവും ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു

0
21

കുവൈത്ത് സിറ്റി: ടോംഗോ,ഘാന എന്നിവിടങ്ങളിൽ അതിവ്യാപന ശേഷിയുളള പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഇവിടങ്ങളിൽ നിന്നും മുട്ടയും ഇറച്ചിയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു. സംസ്കരിച്ച മാംസത്തോടൊപ്പം മാംസ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും നിരോധനമുണ്ട്.PAFN ഭക്ഷ്യ സുരക്ഷ സുപ്രീം കമ്മിറ്റി സെക്രട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്.