കൽപ്പക് ഹ്രസ്വ ചിത്ര നിർമാണ രംഗത്തേയ്ക്ക്

കുവൈത്തിലെ മലയാളി സമൂഹത്തിനിടയിൽ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 1989 ൽ രൂപം കൊണ്ട കേരള ആർട്സ് ആൻഡ് ലിറ്ററേച്ചർ പ്രൊമോട്ടിംഗ് അസോസിയേഷൻ (KALPAK) വെള്ളിത്തിരയിലേക്ക് ചുവടു വെയ്ക്കുന്നു. കഴിഞ്ഞ 32 വർഷങ്ങളായി കുവൈറ്റിൻ്റെ കലാ സാംസ്‌കാരിക രംഗങ്ങളിൽ പ്രത്യേകിച്ചു നാടക രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയ കല്പക് എന്നും കലാ രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ചേർത്ത് പിടിക്കുക എന്നുള്ളത് പ്രശംസനീയമാണ്. കോവിഡ് മഹാമാരി എല്ലാ മേഖലയേയും പോലെ കലാ മേഖലയെയും പിടിച്ചു ഉലച്ച സാഹചര്യത്തിലാണ് കൽപ്പക് ഹ്രസ്വ ചിത്ര നിർമാണ രംഗത്തേയ്ക്ക് കടന്നു വരുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്‌ നടത്തിയ ചടങ്ങിൽ കൽപകിൻ്റെ ആദ്യ ഷോർട് ഫിലിമിൻ്റെ പൂജ നടത്തപെടുകയുണ്ടായി. കൽപകിൻ്റെ രക്ഷാധികാരിയും, M.L.A യും,മന്ത്രിയുമായിരുന്ന ശ്രീ. തോമസ് ചാണ്ടി അവറുകളെ അനുസ്മരിച്ചു കൊണ്ടു തുടങ്ങിയ ചടങ്ങിൽ ജന: സെക്രട്ടറി സിജോ വലിയപറമ്പിൽ സ്വാഗതവും കൽപകിൻ്റെ പുതിയ സംരംഭമായ ഷോർട് ഫിലിമിനെ കുറച്ച് ആമുഖത്തിൽ വിശദീകരിക്കുകയും, നാടകങ്ങളെയും സിനിമയെയും സ്നേഹിക്കുന്ന കലാരംഗത്തുള്ള ഏത് മേഖലയിലും പ്രവർത്തിക്കാൻ താല്പര്യമുള്ള കലാകാരന്മാരെ കല്പകിലേക്കു സ്വാഗതം ചെയുകയും ഉണ്ടായി. പ്രസിഡന്റ ശ്രീ. പ്രേമോദ് മേനോൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം നടത്തിയ ചടങ്ങിൽ വൈസ്: പ്രസിഡൻ്റെ ശ്രീ. സുനിൽ വാഹിനിയൻ പൂജാ കർമ്മത്തിനു കാർമ്മികത്വം നൽകുകയും ചെയ്തു. പൂജക്ക്‌ ശേഷം സ്ക്രിപ്റ്റ് പ്രസിഡന്റ് ശ്രീ പ്രെമോദ് മേനോൻ നിന്നും കൽപ്പക് അംഗവും കൂടിയായ സംവിധായകൻ ശ്രീ. സതീഷ് മങ്കടക്കു കൈമാറുകയും, ഫസ്റ്റ് ലുക്ക് പോസ്റ്റർ സെക്രട്ടറിയും ട്രഷറാറിൽ ചേർന്ന് കല്പക് അംഗവും രചിതാവും ആയ ശ്രീ. ഷാഹിദ് ഈരാറ്റുപേട്ടയ്ക്ക് നൽകി പ്രകാശനം ചെയുകയും ഉണ്ടായി. കൽപകയുടെ ട്രെഷറർ ശ്രീ. ലിജോ ജോസ് ക്ഷണം സ്വീകരിച്ച് വന്നു ചേർന്ന എല്ലാവർക്കും, പ്രത്യേകിച്ചു സ്കൂളിൽ ഇങ്ങനെ ഒരു ചടങ്ങു സംഘടിപ്പിക്കുവാൻ അവസരം നൽകിയ കല്പക് അഡ്വൈസർ കൂടിയായ അഡ്വ: ജോൺ തോമസ് സർ നോടുള്ള നന്ദി അറിയിക്കുകയും, കല്പക്യിൽ നിന്നും മണ്മറഞ്ഞു പോയ കലാകാരൻമാരെയും കാലാകാരികളെയും ഓർമ്മികുന്നതിനോടൊപ്പം കുവൈത്തിലെ കൽപകിൻ്റെ സ്പോൺസർമാരോടും, സ്ഥാപനങ്ങളോടും, കലയെ സ്നേഹിക്കുന്ന വ്യക്തികളോടുമുള്ള കൽപകിൻ്റെ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു