കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ട സ്ഥിതിക്ക് പള്ളികളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രാർത്ഥനയ്ക്ക് എത്തുന്ന വിശ്വാസികളെ ഒരുമിച്ച് പ്രാർത്ഥിക്കാൻ അനുവദിക്കുക, പാഠങ്ങളും പ്രഭാഷണങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിക്ക് കത്തും അയച്ചു
Home Middle East Kuwait കുവൈത്തിലെ പള്ളികളിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യം