60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; 2000 ന് പകരം 500 ദിനാർ വാർഷിക ഫീസ് ഈടാക്കണമെന്ന നിർദേശവുമായി വാണിജ്യ-വ്യവസായ മന്ത്രാലയം

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വരുമായ പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതിന് 2000 ദിനാർ ഈടാക്കണമെന്ന നിർദ്ദേശം പുനപരിശോധിക്കണമെന്ന് ആവശ്യവുമായി വാണിജ്യ വ്യവസായ മന്ത്രാലയം. വാർഷിക ഫീസ് 2000 ദിനാറിൽ നിന്ന് 500 ദിനാർ ആക്കുന്നത് പരിഗണിക്കണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഡോ. ​​അബ്ദുള്ള അൽ സൽമാൻ, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെട്ടു. അബ്ദുള്ള അൽ സൽമാൻ നൽകിയ അഭ്യർത്ഥനയെക്കുറിച്ച് ചർച്ച ചെയ്യാൻ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ബോർഡ് ഓഫ് ഡയറക്ടർമാർ അടുത്ത ആഴ്ച യോഗം ചേരും.

കുവൈത്തിൽ 60 വയസ്സ് പിന്നിട്ട നല്ലൊരു ശതമാനം പ്രവാസികൾക്കും നിലവിൽ നിശ്ചയിച്ചിട്ടുള്ള 2000 ദിനാർ വാർഷിക ഫീസും അതോടൊപ്പം ഹെൽത്ത് ഇൻഷുറൻസും നൽകി റെസിഡൻസി പുതുക്കാനുള്ള സാമ്പത്തിക സാഹചര്യമില്ല. ഇക്കാര്യം ഉന്നയിച്ച് വിവിധ കോണുകളിൽ നിന്നായി പാം തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.