സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ട്: ഗൾഫിലെ സമ്പന്ന രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്

0
34

കുവൈത്ത് സിറ്റി: സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസ്സ് പുറത്തിറക്കിയ 2021 ലെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ഗൾഫ് മേഖലയിലെ സമ്പന്നരാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. ആദ്യ സ്ഥാനം ഖത്തറിനാണ്,2020 അവസാനം വരെയുള്ള ശരാശരി ആളോഹരി സമ്പത്തിന്റെ അടിസ്ഥാനപ്പെടുത്തിയാണ് പ്രഖ്യാപനം.കുവൈറ്റിന്റെ സമ്പത്ത് 2000 ൽ 62,064 ഡോളറിൽ നിന്ന് 2020 ആയപ്പോഴേക്കും 129,890 ആയി ഉയർന്നു, രണ്ട് ദശകങ്ങളിലായി 109.3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2020 വരെയുള്ള കണക്കനുസരിച്ച് കുവൈറ്റിലെ മൊത്തം സമ്പത്ത് 409 ബില്യൺ ഡോളറാണ്, 2020 ൽ ലോകത്തിലെ മൊത്തം സമ്പത്തിന്റെ 0.1 ശതമാനം ആയിരുന്നു ഇത്. ക്രെഡിറ്റ് സ്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഖത്തറിൻ്റെ ശരാശരി പ്രതിശീർഷ സമ്പത്ത് 146,730 ഡോളറും മൊത്തം സമ്പത്ത് 352 ബില്യൺ ഡോളറുമാണ്.