കുവൈത്തിലേക്ക് മടങ്ങുന്ന സ്വദേശികൾക്ക് മുസാഫർ ആപ്ലിക്കേഷൻ നിർബന്ധമില്ല

0
36

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങി വരുന്ന സ്വദേശികൾ മുസാഫർ അപ്ലിക്കേഷൻ ഇച്ഛാനുസരണം ഉപയോഗിച്ചാൽ മതിയെന്ന് ഉന്നത അധികാരികളുടെ ഉദ്ധരിച്ച് അബ്ബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മുസാഫർ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ അടക്കം നിരവധി പരാതികൾ ഉയർന്നിരുന്നു, ആപ്ലിക്കേഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറ് അംഗങ്ങൾ അടക്കമുള്ളവർ രംഗത്തുവരികയും ചെയ്തിരുന്നു. രാജ്യത്തേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ൽ നിന്ന് 10,000 ആക്കി ഉയർത്തുന്നതിന് ഇതുവരെ അനുമതികൾ നൽകിയിട്ടില്ല, വിഷയത്തിൽ മന്ത്രിസഭ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.