കുവൈത്ത് സിറ്റി: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി കാബിനറ്റ് ഇൻസ്പെക്ഷൻ ടീമിലെ അംഗങ്ങളും അഹ്മദി സുരക്ഷാ പെട്രോളിംഗ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധനാ ക്യാമ്പയിൻ നടത്തി. കോംപ്ലക്സുകൾ മാർക്കറ്റുകൾ ഷോപ്പുകൾ ജിംനേഷ്യം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയ കുട്ടികൾക്കായുള്ള പ്ലേ റൂമുകൾ അടച്ചുപൂട്ടി .മേജർ ജനറൽ സാലിഹ് മാതാറിന്റെയും ബ്രിഗേഡിയർ ജനറൽ വാലിദ് അൽ ഷെഹാബിന്റെയും നേതൃത്വത്തിലാണ് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടക്കുന്നത്.