നിയമലംഘനം, കുവൈത്തിൽ നിരവധി കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി അധികൃതർ

കുവൈത്ത് സിറ്റി:  കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തുന്ന സുരക്ഷ കാമ്പയിന്റെ ഫലമായി നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 91 കെട്ടിട നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി. ചട്ടങ്ങൾ ലംഘിച്ചതിന് 18 അടച്ചുപൂട്ടൽ ഉത്തരവിട്ടു , 12 ബേസ്‌മെന്റുകൾ ഒഴിയാനുള്ള സമയപരിധിയും നൽകിയിട്ടുണ്ട്.