കുവൈത്ത് സിറ്റി: സാൽമിയയിൽ ഒരു വീട്ടിൽനിന്ന് ചൂതാട്ടം നടത്തവെ പിടിയിലായ പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. 18 പ്രവാസികളെ യാണ് നാടുകടത്തുക. ഇവരുടെ പേരുകൾ കുവൈത്തിലോ മറ്റ്ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നത് വിലക്കുന്ന പട്ടികയിൽ ചേർക്കുകയും ചെയ്തു.