കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡിനെതിരായ പോരാട്ടം ശക്തമായി തുടരുന്നതിനിടയിലും പ്രതിസന്ധികൾ അവസാനിക്കുന്നില്ല. രാജ്യത്തെ പൊതുസ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസികളിൽ അവശ്യ മരുന്നായ പനഡോളിന്റെ ലഭ്യതക്കുറവ് രൂക്ഷമാകുന്ന തായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പനി, ജലദോഷം, തലവേദന, സന്ധിവാതം, പേശി വേദന നിരവധി ചികിത്സകൾക്ക് ഉപയോഗിക്കുന്ന മരുന്നാണിത്. രാജ്യത്ത് പ്രതിദിനം 100,000 പേർക്ക് ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾ നൽകുന്നുണ്ട്, ഇതോടെ പനഡോൾ മരുന്നിന്റെ ആവശ്യകതയും വർദ്ധിപ്പിച്ചു, വാക്സിനേഷൻ ചെയ്തശേഷം ചിലർക്ക് പനിയോ ശരീര വേദനയോ സാധാരണയായി കണ്ടു വരുന്നുണ്ട് ഈ സാഹചര്യത്തി വാക്സിൻ സ്വീകരിച്ചവരിൽ നല്ലൊരു വിഭാഗവും ഈ മരുന്ന് വേദനസംഹാരി എന്ന രീതിയിൽ കഴിക്കുന്നു.ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസികളിൽ നേരത്തെതിനെ അപേക്ഷിച്ച് പനാഡോൾ വളരെ കുറവാണുള്ളത്, ഈ സാഹചര്യത്തിൽ ബദൽ മരുന്നുകളാണ് ഇപ്പോൾ പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്