കുവൈത്ത് സിറ്റി: ഇസ്ലാമിക പുതുവർഷ അവധി ദിവസങ്ങളിൽ രാജ്യത്തെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പൗരന്മാരുടെയും പ്രവാസികളുടെയും വലിയ ജനപങ്കാളിത്തമാണ് കാണാൻ കഴിഞ്ഞതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് പറഞ്ഞു, അവധി ദിവസങ്ങളിൽ മിഷെർഫ് എക്സിബിഷൻ ഗ്രൗണ്ടുകളിലെ വാക്സിനേഷൻ സെന്റർ, ജാബർ അൽ അഹമ്മദ് ബ്രിഡ്ജ് സെന്റർ, സോളിഡാരിറ്റി ക്ലബ്ബിലെ വാക്സിനേഷൻ സെന്റർ, ജലീബ് അൽ-ശുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിൽ നല്ല രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊതു ആശുപത്രി കേന്ദ്രങ്ങൾ, ലിവർ സെൻറർ, ട്രാവലർ ക്ലിനിക് എന്നിവ ഉൾപ്പെടെയുള്ളവയും ഈ അവധിദിനങ്ങളിൽ പ്രവർത്തിച്ചു, അഹ്മദി ഹോസ്പിറ്റലിലെ വാക്സിനേഷൻ സെന്ററുകളും, പോലീസ് ഓഫീസേഴ്സ് ക്ലബ്, സായുധ സേനയ്ക്കായുള്ള ജാബർ അൽ-അഹ്മദ് ആശുപത്രിക്ക് പുറമേ നാഷണൽ ഗാർഡ് വാക്സിനേഷൻ കേന്ദ്രവും പൂർണതോതിൽ പ്രവർത്തിച്ചതായും അദ്ദേഹം അറിയിച്ചു.