കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളിൽ പിസിആർ പരിശോധനയുടെ നിരക്ക് കുറയ്ക്കണമെന്ന നിർദേശവുമായി പാർലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ ഹുവൈല. നിലവിൽ വിലയായ 20 ദിനാറിൽ നിന്ന് 10 ദിനാറായി കുറയ്ക്കണമെന്നാണ് ആവശ്യം. വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്ന കുവൈത്ത് കുടുംബങ്ങൾക്ക് പിസിആർ പരിശോധനയുടെ ഉയർന്ന നിരക്ക്് പ്രതിസന്ധി സൃഷ്ടിക്കുന്ന ‘തായിി അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ പിസിആർ പരിശോധന നിരക്ക് വളരെ കൂടുതലാണ്. പല രാജ്യങ്ങളും നാമമാത്രമായ ഫീസാണ് പി സി ആർ പരിശോധനകൾക്ക് ചുമത്തുമെന്നും ചില രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ഇവ സൗജന്യമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Home Middle East Kuwait പിസിആർ പരിശോധന നിരക്ക് 10 ദിനാറായി കുറയ്ക്കണമെന്ന നിർദ്ദേശവുമായി കുവൈത്ത് പാർലമെൻ്റ് അംഗം