സർക്കാർ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ പിസിആർ പരിശോധന അനുവദിക്കും

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂൾ വിദ്യാർത്ഥകൾക്ക് സൗജന്യ പിസിആർ ടെസ്റ്റ് കിറ്റ് അനുവദിക്കും, കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർ സ്കൂളിൽ പ്രവേശിക്കുന്നതിന് ആഴ്ചതോറും പിസിആർ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി അപ്പോയിമെൻറ് ബുക്ക് ചെയ്യുന്ന സ്വദേശി-വിദേശി വിദ്യാർഥികൾക്ക് ഈ സൗകര്യം ലഭ്യമാക്കും. സ്കൂൾ ക്ലിനിക്കുകളിൽ സ്വാബുകൾ പരിശോധനയ്ക്ക്   എടുക്കാൻ അനുവദിക്കില്ല.