കുവൈത്ത് സ്വദേശി നിർമ്മിച്ച ഫീച്ചർ ഫിലിമിൻ്റെ ആദ്യ പ്രദർശനം ലോകപ്രശസ്ത സരജേവോ ചലച്ചിത്രമേളയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശി  തലാൽ അൽ മുഹന്നയുൾപ്പടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഡ്യൂസർമാർ ചേർന്ന് നിർമ്മിച്ച ഫീച്ചർ ഫിലിമിൻ്റെ വേൾഡ് പ്രീമിയർ ഓഗസ്റ്റിൽ ബോസ്നിയയിലെ  പ്രശസ്തമായ സരജേവോ ചലച്ചിത്രമേളയിൽ നടക്കും. ഇറാഖ് വംശജനായ ലണ്ടൻ ആസ്ഥാനമായിി പ്രവർത്തിക്കുന്ന  ചലച്ചിത്രകാരനായ മേസൂൺ പച്ചാച്ചിയാണ് സംവിധായകൻ. ത ലാലിനെ കൂടാതെ ആഗോളതലത്തിൽ. ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവിടങ്ങളിൽ നിന്നുുള്ള നിർമ്മാതാക്കളും നിരവധി ഫിലിം ഫണ്ടുകളുടെയും, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, വിഷൻസ് സഡ് എസ്റ്റ് (സ്വിറ്റ്സർലൻഡ്), ഖത്തറിലെ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പിന്തുണയും ഫിലിമിന് .

വിഭാഗീയമായ അക്രമത്തിന്റെയും രാത്രി കർഫ്യൂവിന്റെയും സമയത്ത് ബാഗ്ദാദി സമീപ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. 2012 ൽ സിനിമയുടെ തിരക്കഥയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഈ സംരംഭത്തിന്റെ എഴുത്തുകാരനും സംവിധായകനുമായി സഹകരിക്കാൻ തുടങ്ങിയതായി നിർമ്മാതാവ് തലാൽ അൽ-മുഹന്ന പറഞ്ഞു. സംഘർഷം തുടർക്ക്ഥയായ ഒരു സമൂഹത്തിൻറെ കഥപറയുന്ന ചിത്രത്തിലേക്ക് പിന്നീട്് മറ്റു നിർമാതാക്കളും ഇത്് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു