കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തു സ്വദേശി കുടുങ്ങിക്കിടക്കുന്ന അധ്യാപകരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തിവച്ച നടപടി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വേനൽക്കാല അവധിയിൽ ഉടനീളം ഇവർക്ക് ശമ്പളം ഉണ്ടായിരിക്കുകയില്ല, ഇക്കാലയളവിൽ കുവൈത്തിൽ തിരിച്ചെത്തുന്ന അവർക്ക് വീണ്ടും ശമ്പളം ലഭിക്കുന്നതിനായി അധ്യയനവർഷം തുടങ്ങുന്നത് വരെ കാത്തിരിക്കണം. സ്വദേശി അധ്യാപകർക്കും ഇത് ബാധകമാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തിനു പുറത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരെ സംബന്ധിച്ച പ്രശ്നത്തിന്റെ മാനുഷികവും നിർബന്ധിതവുമായ വശങ്ങളെക്കുറിച്ച് മന്ത്രാലയത്തിന് കൃത്യമായ ധാരണയുണ്ട്, എന്നാൽ സിവിൽ സർവീസ് കമ്മീഷന്റെ (CSC) നിർദ്ദേശങ്ങൾ അനുസൃതമായി പ്രവർത്തിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് എന്നും അധികൃതർ പറഞ്ഞു.
2020/2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച ഏകദേശം 80,000 അധ്യാപകരുടെ തൊഴിൽ മികവ് അവ വിലയിരുത്തുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് സെക്ടറിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.