ജീവനക്കാർക്ക് 14 ദിവസത്തിൽ കൂടാത്ത പീരിയോഡിക് ലീവ് അനുവദിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
31

കുവൈത്ത് സിറ്റി:  മുൻ നിശ്ചയിച്ച പ്രകാരം നിയന്ത്രണങ്ങൾക്കനുസൃതമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിിലെ ജീവനക്കാർക്ക്  പീരിയോഡിക്ക് ലീവ് നൽകുന്നതിനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയം തുടരണമെന്ന് വ്യക്തമാക്കി ആരോഗ്യ ഉപമന്ത്രി ഡോ. മുസ്തഫ റെഡ  സർക്കുലർ പുറത്തിറക്കി.

അവധിക്കാലം 14 ദിവസത്തിൽ കവിയരുത്, ജീവനക്കാർ കുവൈത്തിന് പുറത്ത് അവധി ചെലവഴിക്കുകയാണെങ്കിൽ, നിർദ്ദിഷ്ട ആരോഗ്യ ആവശ്യകതകൾ ബാധകമാകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാർ സമർപ്പിക്കുന്ന അവധി അപേക്ഷകളിൽ  അതതു സമയങ്ങളിലെ ജോലിസാഹചര്യം കണക്കിലെടുത്ത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സേവനത്തെ ബാധിക്കില്ല ഇന്ന് ഉറപ്പുവരുത്തിയശേഷം മാനേജർ അംഗീകരിക്കുകയും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയോ ഹെൽത്ത് സോൺ ഡയറക്ടറോ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.